പ്രണയം യുദ്ധം മരണം

പ്രണയം യുദ്ധം മരണം ഇവ മൂന്നും തമ്മിൽ ബന്ധമുണ്ടോ എന്ന് ചോദിച്ചാൽ ചിലപ്പോൾ എനിക്കുത്തരമില്ലാതാകും. പ്രണയവും മരണവും ശരി,അല്ലേൽ യുദ്ധവും മരണവും  ഇത് മൂന്നും കൂടി ആയാൽ ഞാനൊന്നു കുഴയും, ഞാനെന്നല്ല ഒട്ടു മിക്ക ആളുകളും ഒന്ന് കുഴഞ്ഞെന്ന് വരും.അവസാനം അത്രമേൽ ആലോചിച്ചപ്പോൾ ഒരുത്തരം കിട്ടി,ഈ മൂന്നും പലഘട്ടങ്ങള്ളിൽ മനുഷ്യൻ്റെ ജീവിതത്തിൽ വന്നു ചേരുന്നതാണ്.അതെ സമയ ബന്ധിധമില്ലതെ അത് അതിൻ്റെ വഴിക്ക് നമ്മളിൽ വന്നു ചേരും. ചിലരത് മൂന്നും  ആസ്വദിക്കും മറ്റു ചിലർക്ക് അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഓട്ടം പകുതിയിൽ വെച്ച് നിർത്തും.അതെ ജീവിതമെന്ന ഓട്ടം.

Popular Posts