സീതാരാമം - BEGINING OF A NEW THREAD

BEGINING OF A NEW THREAD  

 ങ്ങനെ ഞാൻ നടന്നകന്നു അവളിൽ നിന്നും ദൂരേക്ക് ,തിരിഞ്ഞു ഒരു നോട്ടം കൂടി നോക്കണം എന്നുണ്ടായിരുന്നു പക്ഷേ കഴിഞ്ഞില്ല. ഞാൻ അവളെ ചതിക്കുകയാണോ.? ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ല എന്നത് തീര്ച്ചയാണ്.എന്നാലാത് അവളോട് പറയാൻ മടിയാണ് , അല്ല എന്തോ ഭയമാണ്. വെറുതെ തമാശക്ക് വേണ്ടി തുടങ്ങിയതായിരുന്നു അവളുമായുള്ള ബന്ധം. പക്ഷേ ഇപ്പോളത് വേണ്ടായിരുന്നു എന്നൊരു തോന്നൽ .

: ഞാൻ ഞാനാകുന്ന നിമിഷമായിരുന്നു അത് . എന്നിലെ ഉറങ്ങി കിടന്നിരുന്ന ആ പഴയ ഞാൻ,സന്തോഷവും സങ്കടവും എന്നിൽ വീണ്ടും മിന്നിമറഞ്ഞു,അതു വരെ ഇല്ലാത്ത ഒരു പ്രത്യേക അനുഭൂധി ഞാനാ നിമിഷം അറിഞ്ഞു . സീതയെ നഷ്ട്ടപ്പെട്ട പോലെ ഇവളെയും നഷ്ട്ടപ്പെടുത്തരുത് എന്ന പ്രാർത്ഥന എന്നിൽ നിറഞ്ഞു.

: സീത . അവളെ ഞാൻ നഷ്ട്ടപ്പെടുത്തിയതാണോ അതോ അവൾ അവളുടെ താല്പര്യ പ്രകാരം പോയതാണോ,ഇനിയും ആ ഓര്മകളിലേക്ക് പോകനാകുന്നില്ല എനിക് , ഞാൻ മനപ്പൂർവം പോകാൻ ശ്രമിക്കാത്തതാണ്,കാരണങ്ങൾ ഇല്ലാത്ത ഒരു ഇറങ്ങിപ്പോക്ക് അതായിരുന്നു എനിക് സീതയിൽ നിന്നും അവസാനമായി ലഭിച്ചത്. ഇഷ്ടപെടാൻ മാത്രമല്ല വെറുക്കാനും കാരണങ്ങളുടെ ആവശ്യകതയില്ലന്നു മനസിലാക്കിയ നിമിഷമായിരുന്നു അത്.

: സീതാരാമം അതിനേക്കാൾ ഉചിതമായൊന്നു എനിക്കീ പ്രണയത്തെ വിശേഷിപ്പനാകുന്നില്ല.. 

"നിന്നിലെ പാതിയും 
എന്നിലെ പാതിയും 
ഇന്നിതാ ഒരേ പാതയിൽ ചേരണ്.. 
നാമൊരാ ചോരതാ മണക്കണ് .. 
എന്നിലെ ഓരോ അണുവും നിന്നിലലിയുകയാണ്,

ഞാൻ .. ഇല്ല എന്നിൽ ഇപ്പോ നീ മാത്രമാണ് സീത നീ മാത്രമാണ് ."


: "എവിടെയോ ഒരാളെന്നെ       കാത്തിരിക്കുന്നുണ്ടെന്നതാണെന്റ സ്വർഗം.
 കണ്ണടച്ചാൽ ആരോ എൻ്റെ അടുതിരിപ്പുണ്ട്   എന്ന തോന്നലാണ് എൻ്റെ പ്രണയം.
  എങ്ങോ നീ വഴികണ്ണ് മൂടാതെ എന്നെ     നോക്കിയിരിക്കുന്നുണ്ട് എന്നതാണ് എൻ്റെ   വെളിച്ചം."

: നിന്നെ ഓർത്ത് ഓർത്ത് ഞാനെൻ്റെ ജീവിതം ,
പ്രണയം ഭ്രാന്തമാകുന്നത് അവർ നമ്മിൽ നിന്നും അകലുപോഴാണ്.അതെ എനിക്കവളെ ഭ്രാന്തമായി പ്രണയിക്കണം. അതിന് അതിനവൾ..

"ഇത്രയുമാണ് സീതാരാമത്തിൽ അവൻ എഴുതി വെച്ചിരിക്കുന്നത്.അതിന് ശേഷം എന്ത് ഉണ്ടായെന്നുള്ളത് നമ്മൾ കണ്ടതാണ്."
റാമിൻ്റെ ആ ഡയറി അടച്ചുകൊണ്ട് പീറ്റർ പറഞ്ഞു. 

"അപ്പോൾ എല്ലാവരും പറയുന്ന പോലെ അവളുടെ മരണം ,അതിന് കാരണം ഇവൻ തന്നെ ആണല്ലേ..." റോണകിൽ സംശയങ്ങളുടെ മുൾവേലികൾ ഉയർന്നു നിന്നു അവനു ചാടി കടക്കാനാകുന്നതിലും ഉയരത്തിൽ .

"അല്ലെന്ന് പറഞാൽ ആരേലും വിശ്വസിക്കുമോ...അവൻ എഴുതി വെച്ച ഈ ഭ്രാന്തൻ കുറിപ്പുകൾ ഉള്ളപ്പോൾ,വേറെ എന്ത് തെളിവാണ് വേണ്ടത് ഇനി". പീറ്റർ കൂട്ടി ചേർത്തു. 

ഈ ഡയറി കുറിപ്പുകൾ കൊണ്ട് മാത്രം ഒരാൾ കുറ്റക്കാരനാകുമോ,പ്രണയിക്കുമ്പോൾ ഇത്തരം കുറിപ്പുകൾ എഴുതുന്നത് സാധാരണമല്ലേ. റോണക് കൂട്ടി ചേർത്തു.
സീതയുടെ മരണത്തിൽ വേറെന്തോ നടന്നിട്ടുണ്ട്, എനിക്ക് തോന്നുന്നില്ല റാം ചെയ്തിട്ടുണ്ടെന്ന്. വെറുമൊരു ഡയറി കുറിപ്പുകൾ കൊണ്ട് ഒരാളെ കുറ്റക്കാരൻ ആക്കാനാകില്ല . റോണക്ക് വെളിച്ചമില്ലാത്ത മുറിയിൽ അകപ്പെട്ട കുട്ടിയെ പോലെ അന്താളിച്ച് നിന്നു.സംശയത്തിൻ്റെ മുൾ വേലികൾ അവനെ
 അവിടെ തളച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും.
കുറ്റം ചെയ്തവൻ താൻ ചെയ്ത കുറ്റം ഏറ്റു പറഞ്ഞതാണ്. അതോണ്ട് അവൻ തന്നെ ആണ് അവളെ കൊന്നത്. റാം തന്നെ ആണ് സീതയെ കൊന്നത് . 

Popular Posts