remember me - devu

മനോ നീ എന്തിനാ ഇങ്ങനെ കരയുന്നെ ....
ദേവു മനുവിൻ്റെ തോളിൽ കൈ വെച്ച് ചോദിച്ചു.

ദേവു ഞാൻ അത് അന്ന് തന്നെ അമ്മയോട് പറയണമായിരുന്നു . അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഉറക്കമില്ലാതെ കിടക്കേണ്ടി വന്നിരുന്നില്ല. 
കരഞ്ഞു കൊണ്ട് മനു പറഞ്ഞു.

അത് നിൻ്റെ തെറ്റല്ല . കാരണം ആ വയസിൽ നിനക്ക് അത് തെറ്റാണോ ശരിയാണോ എന്ന് മനസിലാക്കാൻ ഉള്ള വിവരം ഇല്ല. 
അന്ന് കുളിക്കാൻ പോകുമ്പോൾ അല്ലാതെ പിന്നെ എപ്പോഴെങ്കിലും അയാൾ നിന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ?

അതൊരു തുടക്കം ആയിരുന്നു.
പിന്നെ പലപ്പോളും .... മനു കരഞ്ഞു കൊണ്ടിരുന്നു. 

പിന്നെ  തീരെ  പറ്റായതായപ്പോൾ ആണ് ഞാൻ അമ്മയോട് പറഞ്ഞെ. ആദ്യം അമ്മ വിശ്വസിച്ചില്ല, പിന്നെ അമ്മക്ക് തെളിവ് സഹിതം  കാണിച്ചു കൊടുത്തു. പിന്നെ അത് വലിയ  പ്രശ്നം ആയി.

അപ്പോ നീ ഇത് പറഞ്ഞത് കൊണ്ടാണോ നിൻ്റെ അമ്മ  ചീത്ത ആണ് എന്ന് നിൻ്റ തങ്ക അമ്മായി പറഞ്ഞു നടന്നത്. സ്വന്തം മകനെ രക്ഷിക്കാൻ നോക്കിയതാലെ ദുഷ്ട.

അതെ.അമ്മ പോലീസിൽ പറഞ്ഞ് കൊടുക്കും എന്ന് പറഞ്ഞപ്പോൾ ആണ് അമ്മായി കള്ളക്കഥ ഉണ്ടാക്കി അച്ഛനോട് പറഞ്ഞു കൊടുത്തത് .

സ്വന്തം ഭാര്യയുടെ വാക്കുകളേക്കാൾ കൂടുതൽ അച്ഛന് പെങ്ങൾ പറഞ്ഞത് ആണ് വിശ്വസിത ആയി തോന്നിയത്. അതിൽ പിന്നെ ഞങൾ അവിടെ നിന്നില്ല . ഞാനും അമ്മയും അവിടുന്ന് ഇറങ്ങി.

എവിടേക്ക് പോകണ്ണം എന്ന് അറിയാതെ പുഴക്കരയിൽ ചെന്നിരുന്നു.
കുറെ നേരം അങ്ങനെ അവിടെ ഇരുന്നു , ഇത്രേം നാൾ  അമ്മ  കരഞ്ഞിരുന്നില്ല എന്നാല് അന്ന് അമ്മ കരഞ്ഞു.എന്നെയും കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.

എന്നിട്ട് പുഴക്കരയിൽ കെട്ടിയിട്ടിരുന്ന തോണിയിൽ കയറി ഇരുന്നു. അമ്മ എൻ്റെ സഞ്ചിയും അമ്മയുടെ സഞ്ചിയും എടുത്ത് വെച്ച് പുഴയിൽ ഇറങ്ങി തോണിയുടെ കെട്ടഴിച്ച് തള്ളാൻ തുടങ്ങി .
കുറച്ചു ദൂരം അങ്ങനെ തള്ളി അമ്മ തോണിയിൽ  കയറാതെ പിന്നിലേക്ക് തിരിഞ്ഞു നടന്നു. 
ഞാൻ കുറെ വിളിച്ചിട്ടും അമ്മ തിരിഞ്ഞു നോക്കിയില്ല അമ്മ , തോണി കെട്ടി ഇടുന്ന കുറ്റിയുടെ മുകളിൽ നിന്നും കയർ ഊരിയെടത്ത് കരയിൽ നിന്ന മരത്തിൽ വലിഞ്ഞു കയറി കയർ മുറുക്കി  ചാടുന്നത് ദൂരെ നിന്നും ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കേണ്ടി വന്നവൻ ആണ് ഞാൻ .

ഈ രാത്രി നീ ഇത് അറിയണം എന്നെനിക്കു തോന്നി. കാരണം ഇന്ന് നമ്മൾ പിരിയാൻ പോകുന്നു , 
നിൻ്റെ അമ്മയും അച്ഛനും  ഇതൊന്നും അറിയണ്ട ഞാൻ വരും,ഒരിക്കൽ .

നീ ഇനി എന്ത് ചെയ്യാൻ ആണ് പോകുന്നത് എന്ന് ചോദിക്കുന്നില്ല അത് എനിക്കിപ്പോൾ മനസ്സിലാക്കാം . നീ ഒറ്റക്കാണോ പോകുന്നെ.

അല്ല സാജു. ഉണ്ട് കൂടെ.

കീ ... കീ ....

ദേ നൂറു ആയുസ്സ് ആണ് അവന്  അവൻ്റെ കാർ വന്നെന്നു തോന്നുന്നു.

ബൈ.

ആണും പെണ്ണും തമ്മിലുള്ള ബന്ധം പ്രണയം മാത്രമല്ല അതിന്  സൗഹൃദം എന്നും അർത്ഥം ഉണ്ട് എന്ന് തെളിയിച്ചു തന്ന നിന്നോട് എങ്ങനെ ഞാൻ നന്ദി പറയണം . 

നന്ദി ഒന്നും വേണ്ട just  REMEMBER ME .


അപ്പോ എങ്ങനെയാ കാര്യങ്ങള്

അവനെ ഇവിടെ കൂടൂമൂലയിൽ കൊണ്ട് വരണം എന്നിട്ട് എൻ്റെ അമ്മ തൂങ്ങിയ പോലെ അവനും തൂങ്ങി കിടക്കുന്ന കാഴ്ച്ച എനിക്ക് കാണണം .

എന്നാ കേറിക്കോ  .
വാ കൂടൂമൂലയിൽ പോകാം.

അതിന് ആദ്യം അവനെ പൊക്കണ്ണം.

അതൊക്കെ പൊക്കി. അവൻ വൻഡിടെ ഡിക്കിയിൽ കിടക്കിൻഡ് .

കൊന്നിട്ടില്ലല്ലോ..

കൊന്നിട്ടോന്നും ഇല്ല ബോധം പോയിട്ടുണ്ട് .

അത് കുഴപല്ല്യ .
എന്നാ കേറിക്കോ.

നിൻ്റെൽ ചടയൻ  ഇരിപ്പുണ്ടാ...?
എനിക്കൊന്നു വലിക്കണം എന്നിട്ട് കൂടൂമൂല വരെ ഒന്ന് ഉറങ്ങണം .  അവൻ്റെ മരണത്തിന് മുന്നേ എൻ്റെ നഷ്ട്ടപെട്ട ഉറക്കം എനിക്ക് തിരിച്ച് പിടിക്കണം.

Popular Posts