remember me -bhaalyam

അമ്മയുടെ കൈയും പിടിച്ച് ഞങ്ങൾ നടന്നു.
അങ്കണവാടിയിൽ നിന്നും മാമല കുന്ന് കയറി ഇറങ്ങിയാൽ കൂടുമൂലയിൽ എത്തും അവിടുന്ന് വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് ആണ് എൻ്റെ , ഞാനും അമ്മയും മാത്രേ ഉള്ളൂ അവിടെ. അച്ഛൻ ദുബായിലാണ് , ഞാൻ ജനിച്ചപ്പോൾ പോയതാണ് പിന്നെ ഇത് വരെ വന്നിട്ടില്ല.
ഇടകൊക്കെ അമ്മായിയും മോനും വരും ഇടക് അമ്മാവനും.

അങ്ങനെ മല കയറി ഇറങ്ങി കൂട്ടുമൂല യിലെ ദാസേട്ടൻ്റെ കടയിൽ കയറി അവർക്ക് കഴിക്കാൻ പലഹാരം വാങ്ങി അമ്മ, കൂടെ എനിക്ക് രണ്ടു നാരങ്ങ മിട്ടായിയും അമ്മ വാങ്ങി തന്നു. ഒന്ന് ഓറഞ്ച് നിറവും മറ്റേത് പഴുത്ത മാങ്ങ നിറവും . ആദ്യം ഞൻ മാങ്ങയുടെ നിറമുള്ളത് ആണ് തിന്നത് മറ്റേത് അമ്മക് കൊടുത്തു , 

 മോൻ കഴിച്ചോ... എന്ന് അമ്മ പറഞ്ഞ് തീരുമ്പോഴേക്കും ഞാൻ അതും വായിലാക്കി.

അങ്ങനെ വീട്ടിലെത്തി അവിടെ ചേട്ടനും അമ്മായിയും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. 
അവരെ കണ്ടതും ഞാൻ ഓടി ചെന്ന് അമ്മായിയെ കെട്ടി പിടിച്ച് ഒരു ഉമ്മ കൊടുത്തു. 

ഇക്കില്ലെട ഉമ്മ.  ചേട്ടൻ ചോദിച്ചു.

മിട്ടായി തന്നാൽ തരാ..

മിട്ടായി ......
ഇതാ .....

ആഹ ... എന്നാ ഉമ്മ ഇതാ......


ചേട്ടൻ കുറച്ചൂസം കഴിഞ്ഞല്ല  തിരിച്ച് പോകൂ...

ആ അതെ , എന്തെ ചോയ്‌ചെ.?

അത് ഒന്നൂല്ല...

ഡാ നീ വന്നു  കുളിച്ചെ...  ചേട്ടനോട് അമ്മായി അടുക്കളയിൽ നിന്നും പറഞ്ഞു.

അമ്മെ ഞാനും ചേട്ടനും കൂടെ പുഴയിൽ പോയി കുള്ളിക്കട്ടെ.

വേണ്ട മനോ...നിനക്ക് നീന്താൻ പരിചയം ആയിട്ടില്ല.

അത് കുഴപ്പം ഇല്ല അമ്മായി ഞാൻ നോക്കി കൊള്ളാം.. എന്ന് ചേട്ടൻ കൂടെ പറഞ്ഞപ്പോ അമ്മ സമ്മതിച്ചു.
അലമാരയിലെ പുതിയ തോർത്ത് ചേട്ടന് എടുത്ത് കൊടുക്ക് മനോ .

സൂഷിക്കണം മോനേ  മനുന് നീന്തനൊന്നും അറിയില്ലേ..
പിന്നെ ഇപ്പൊ ഒഴുക്ക് കൂടുതലാ..
ഇരുട്ടുമ്പോഴേക്കും തിരിച്ച് പോരെ.
 
ഞാനും ചേട്ടനും അങ്ങനെ പുതിയ വെള്ള തോർത്തും കയിൽ കവർ പൊട്ടിക്കത്ത അച്ഛൻ ദുബായിന്ന് കൊടുത്തയച്ച പുതിയ സോപ്പ് ആയി പുഴ കടവിലേക്ക് നടന്നു.

കടവിൽ എത്തിയതും ചേട്ടൻ ഉടുത്തിരുന്ന മുണ്ട് മാറ്റി തോർത്ത് എടുത്ത് പുഴയിലേക്ക് ചാടി ,
 മനോ... നല്ല  തണുപ്പ് ആന്നല്ലോട വെള്ളത്തിന് .

നീ വാ ഞാൻ പിടിക്കാം .

ഏയ്  എനിക്ക് പേടിയാ ..

ഞാൻ പിടിക്കാം , നീ ഡ്രസ്സ് അഴിച്ചു വെച്ച് വാ.

ഒന്ന് മുങ്ങിയപോഴേക്കും  എന്തിനാ മനോ ഇങ്ങനെ വിറക്കുന്നെ... 

പുഴയിലെ തണുത്ത വെള്ളവും സന്ധ്യ സമയത്തെ തണുത്ത കാറ്റും, എൻ്റെ പല്ലുകൾ തമ്മിൽ അടി കൂടാൻ കാരണം ആയി. സോപ്പ് തേച്ച് രണ്ട് വട്ടം കൂടി എന്നെ ചേട്ടൻ പുഴയിൽ മുക്കിയപ്പോ  ഞാൻ അങ്ങ് ഐസ് ആയി .

പെട്ടന്ന് നേരം ഇരട്ടി.

നമുക്ക് പോയാലോ എന്ന് ചേട്ടൻ പറഞ്ഞ്.

ഞങ്ങൾ തല തോർത്തി അവിടുന്ന് കയറി നടക്കാൻ തുടങ്ങി.

മനോ നീ ഇപ്പോളും വിറക്കാണോ.. 

അഹ്.

നിൻ്റെ ഈ തണുപ്പ് പോകാൻ ഒരു സൂത്രം കാണിക്കട്ടെ .

എന്ത് സൂത്രം .?

അതൊക്കെ ഉണ്ട് .
നീ ആരോടും പറയരുത്, 

അതെന്തേ.. പറഞ്ഞാ.
പറഞ്ഞാ നിൻ്റെ തണുപ്പ് ഇനീം കൂടും , പറഞ്ഞില്ലേൽ ഞാൻ ഒരു മിട്ടായി കൂടി വാങ്ങി തരും.


അങ്ങനെ ദാസേട്ടൻ്റെ കടയിൽ  എത്തിയപ്പോ ചേട്ടൻ പറഞ്ഞ പോലെ മിട്ടായി വാങ്ങി തന്നു.

എന്നിട്ട് നേരെ വീട്ടിൽ പോയി.

വന്ന രണ്ടാളും , നേരത്തെ വരാൻ പറഞ്ഞതല്ലേ , മനോ നിനക്ക് നേരതല്ലെ മിട്ടായി വാങ്ങി തന്നത്. പിന്നെ ഇതെന്തിന വാങ്ങിച്ചെ...  അമ്മ ചോദിച്ചു.

അത് അമ്മെ തന്നുപ്പ് മാറാൻ വാങ്ങിയതാ..

നിൻ്റെ ഒരു തണുപ്പ്.

വാ വന്നു കഞ്ഞി കുടിച്ചു കിടക്കാൻ നോക്ക്.

ഞാൻ പോയി കൈ കഴുകി വരുമ്പോൾ ചേട്ടൻ വന്നു എൻ്റെ മുഖത്തേക്ക് കപ്പിൽ നിന്നും വെള്ളം തളിച്ചു.

ഡാ മനോ..
മനോ.
രാമ  ഇവൻ്റെ റിലെ ഫുൾ പോയെന്ന തോന്നുന്നേ.

നീ തന്നെ അല്ലേ സാജു അവന് കൊടുക്കാൻ പറഞ്ഞെ.

ഹാവൂ കണ്ണ് തുറന്നു പഹയൻ .
















Popular Posts