remember me- mine
എനിക്ക് അവളെ ഇപ്പോളും ഇഷ്ട്ടമാണ് , കഴിഞ്ഞ രണ്ടു വർഷം നീ പറഞ്ഞതു പോലെ തന്നെ ചെയ്തു എന്നിട്ടും എനിക്കവളെ മറക്കാൻ കഴിയാത്ത അവസ്ഥയാണ്...
അവളുടെ ഓർമകൾ അതും ഞാൻ കളഞ്ഞു അവളുടെ മൊബൈൽ നമ്പർ കളഞ്ഞു എന്നിട്ടും ...നീ തന്നെ പറ ഇനി ഞാൻ എന്ത് ചെയ്യണമെന്ന് .
ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞു...
നിനക്കു മാത്രമേ എന്നെ മനസിലാക്കാൻ കഴിയു...
അവളുടെ കല്യാണത്തിന്റെ രണ്ടു ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു.അവൾ അന്ന് എന്നോട് പറഞ്ഞതു ഇപ്പോളും എന്റെ മനസ്സിൽ ഉണ്ട് .
അന്ന് അവള്ളോട് എന്നെ കാത്തിരിക്കാൻ പറഞ്ഞിരുന്നേൽ ഒരു പക്ഷെ ...
അവൾ അന്ന് ഒരുപാട് കരഞ്ഞു..ഞാനായിരുന്നു അവളുടെ മനസ്സ് മാറ്റിയത്.അന്ന് ഞാൻ കരുതിയില്ല അതിനു ശേഷം കരയേണ്ടി വരുക ഞാനായിരിക്കുമെന്നു..
നിന്നെ കാണുമ്പോൾ എനിക്ക് ശരിക്കും അസൂയ ആണ്
കാരണം നീ ആഗ്രഹിച്ച പോലെ നിന്റെ ജീവിതം ഒക്കെ ആയി. ഞാൻ അവളെ ഒന്നു ശരിക്കും ഒന്നു സ്നേഹിച്ചിട്ടു പോലുമില്ലട....
അപ്പോഴേക്കും അവൾ പോയില്ലെടാ....
ടാ നീ ഇതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം അവളുടെ കല്യാണം കഴിഞ്ഞിട്ടിപ്പൊ കൊല്ലം 2 ആയി അവൾ ഇപ്പൊ അന്നൊക്കെ മറന്നു പുതിയ ലൈഫ് തുടങ്ങിയിട്ട്ഇണ്ടാവും
ആഹ് അതു ശരിയാ ഇപ്പോ രണ്ടു വർഷം ആയി...
അവൾ മറന്നിട്ടുണ്ടാകും ഞാൻ മണ്ടൻ വെറുതെ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ വീണ്ടും ഓർത്തു വെറുതെ ..
ട നിനക്ക് നമ്മുടെ കോളേജ് ലൈഫ് ഓർമയുണ്ടോ...
അന്ന് ********* സ്റ്റാൻഡിൽ നീക്കുമ്പോൾ അവളെ ആദ്യമായി കണ്ടത് നീ ഓർക്കിണ്ട...
ഒരു കറുപ്പ് ഡ്രസ് ഒക്കെ ഇട്ടു കണ്മഷി ഒക്കെ എഴുതി ,അവളുടെ കണ്ണുകൾ അതായിരുന്നു എന്നെ അവളിലേക്ക് അടുപ്പിച്ചത്. ആ നിമിഷം ഇന്നും എന്റെ മനസ്സിൽ മായാതെ അങ്ങനെ കിടക്കുന്നു..
നിനക്കൊന്ന് അറിയോ ഞാൻ അവള്ളോട് സംസാരിച്ചിരുന്നത് ആ കണ്ണുകളിലൂടെ ആയിരുന്നു .
ടാ നിന്നോട് ഞാൻ പറഞ്ഞു അവൾ പോയി
അവളിപ്പോൾ വേറെ ഒരാളുടെ ഭാര്യയാണ് .
അവൾ എന്നെ മറന്നിട്ടുണ്ടാകുമല്ലെടാ.....