morning dreams / Final day
FINAL DAY
"അമ്മച്ചി ദേ ലില്ലിച്ചി വിളിക്കുന്നു "
ഉമ്മറത്ത് നിന്ന് ജോജി കൂവി ....'
" ഹലോ ... ഈ ചേച്ചിക്കെപ്പോഴും ഞാൻ ഗെയിം കളിക്കുന്ന സമയത്തെ വിളിക്കാൻ പറ്റൂ "
"അത് ശരി നീ അപ്പൊ ഏത് നേരോം ഗെയിം തന്നെയാ... നിനക്ക് പഠിക്കാനൊന്നും ഇല്ലേ .."
"ഇത്രേം നേരം പേടിക്കാർന്നു ..ഇപ്പൊ അങ്ങണ്ട് ഫോൺ എടുത്തേ ഉള്ളൂ അപ്പോഴേക്കും ചേച്ചി വിളിച്ചു.."
" എന്തായലും രണ്ടു ദിവസം വരെ ഉണ്ടാവുള്ളൂ അത് കഴിഞ്ഞാൽ ഞാൻ നിർത്തിച്ചേരാം നിന്റ ഫോണിൽ കളി , നീ അമ്മച്ചിക്കു ഫോൺ കൊടുത്തേ .."
"അമ്മച്ചി...ദേ ചേച്ചി വിളിക്കണ് ..."
"അല്ല അപ്പൊ ചേച്ചി വരുന്നുണ്ടൊ.."
" ആ... വരുന്നുണ്ട് "
"ആഹാ ... ദേ അമ്മച്ചി വന്നു "
"അമ്മച്ചി ദേ അവള് വരുന്നുണ്ട് എന്ന്.."
" മോളേ .... "
"ആ അമ്മച്ചി ഞാൻ നാളെ വരുന്നുണ്ട് ട്ടാ ..."
"എത്ര കാലയിടി നിന്നെ ഒന്ന് കണ്ടിട്ട് .... നാളെ എപ്പോളാ മോളേ എത്താ ഇവിടെ .."
"രാത്രിയാകും അമ്മച്ചി ..,
അവിടെ മഴയൊന്നും ഇല്ലല്ലോ അമ്മച്ചീ "
"മഴയുണ്ടോ എന്നോ ... നീ മിണ്ടാതെ പോയെ പെണ്ണെ ...,
"ഇവിടെ എപ്പോളാ മലവെള്ളപാച്ചിൽ ഇണ്ടാവാന്നു നോക്കിയാ ഇരിക്കുന്നെ "
"അമ്മച്ചി ഇപ്പോളും ആ പഴയ വീട്ടിൽ തന്നെയല്ലെ കിടക്കണ്ണേ .."
"അത് മോളേ ..നീ വന്നിട്ടേ ആ വീട്ടിൽ ഞാൻ കയറു.."
"അതെന്താ .."
"നീ കഷ്ടപ്പെട്ട് വെച്ച വീട്ടിലേക്കു നീയില്ലാതെ എങ്ങനെയാണ് ..."
"ഹമ് , നാളെ ഞാൻ വന്നാൽ പിന്നെ അങ്ങോട്ട് മാറണം .... ഇനി അപ്പൊ എന്തേലും പറഞ്ഞ പിന്നെ ഞാൻ ഇങ്ങോട്ടു തന്നെ തിരിച്ചു കേറും ട്ടാ ..."
" ഇല്ല മോളേ നീ വന്നു കഴിഞ്ഞാൽ നമ്മൾ ആദ്യം അങ്ങോട്ട് മാറും , പിന്നെ അടുത്ത പരിപാടിയുള്ളു ..."
"ശരി അമ്മച്ചി ഞാൻ വെക്കുവാ ... നാളെ ഇവിടുന്നിറങ്ങുമ്പോൾ വിളിക്കാം ..."
"ആഹ് ശരി മോളേ ... നോക്കി വയോട്ട...".
ആ ഫോൺ കോൾ .,
ഞങ്ങൾ കരുതിയിരുന്നില്ല അതായിരിക്കും ഞങ്ങൾ അവളിൽ നിന്നും കേൾക്കുന്ന അവസാന വാക്കുകൾ എന്നു ...
അപ്പോൾ നീ അവളുടെ സഹോദരൻ ആണോ...
അല്ല.!
പിന്നെ..!
ഡും....... ഡും ..... ഡും
ഞാൻ ഞെട്ടി എഴുനേറ്റു നോക്കിയപ്പോൾ എന്റെ റൂമിലേക്ക് ഒരു പാത്രം നിറച്ചു ഭക്ഷണവും അതിന്റെ കൂടെ പതിവ് പോലെ ആ കത്തും ,
പതിവെന്നു വെച്ചാൽ ദിവസവും വരാറില്ല വർഷത്തിൽ ഒരിക്കൽ.
അന്നയെ കാണാതായതിനു ശേഷം എല്ലാ വർഷവും ഇതു ആവർത്തിക്കാറുണ്ട് മാർച്ചിലെ ശൈത്യത്തെ പോലെ.
ഞാൻ പതിയെ എഴുനേറ്റു അതെടുക്കാൻ പോയി പഴയ പോലെ അല്ല കാലുകൾ എന്നെ അനുസരിക്കുന്നില്ല ശരീരവും .
ഞാൻ ആ കത്ത് എടുത്തു ..
അച്ഛനോടുള്ള അടങ്ങാത്ത ദേഷ്യവും അന്നയെ കണ്ടുപിടിക്കാനാകാത്തതിലുള്ള അമർഷവും എന്നെ ഈ നാലു ചുമരുകൾക്കുള്ളിലാക്കുകയായിരുന്നു .
ആദ്യമൊക്കെ അച്ഛൻ വിളിക്കുമായിരുന്നു, പതിയെ ഞാൻ മറന്നതു പോലെ അച്ഛനും എന്നെ മറന്നു തുടങ്ങിയിരിക്കുന്നു
പക്ഷെ എന്നും എനിക്കുള്ള ഭക്ഷണം ഇതുപോലെ തരും അതിനു വേണ്ടി അച്ഛൻ തന്നെ വാതിലിന്റെ ഒരുഭാഗം മുറിച്ചു കളഞ്ഞിരുന്നു .
ഞാൻ ആ കത്ത് തുറന്നു പ്രതീക്ഷകൾ ഒരിക്കലും അവസാനിപ്പിക്കരുത് എന്ന നിശ്ചയത്തോട് കൂടി .
നിന്നോടും അന്നയോടും എങ്ങനെ ക്ഷമ ചോദിക്കണം എന്നറിയിയല്ല എങ്കിലും ചോദിച്ചു പോവുകയാണ് , ഞാൻ ഒരിക്കലും നിങ്ങളെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടില്ല എങ്കിലും സാഹചര്യം എന്നെകൊണ്ട് ചെയ്യിപ്പിയ്ക്കുന്നതാണ്.
നിങ്ങൾ ഒരു പക്ഷേ ആ പൂവ് എന്താണെന് കണ്ടുപിടിച്ചുരുന്നെങ്കിൽ അതിനെ കുറിച്ച് നിങ്ങൾ നിങ്ങളുടെ അച്ഛനോട് ചോദിച്ചിരുന്നെങ്കിൽ ഇത്രേം കാലം ആ ഇരുണ്ട മുറിയിൽ കിടക്കേണ്ടി വരില്ലായിരുന്നു .
നിങ്ങൾ ചെയ്ത തെറ്റിന് ഞാൻ അനുഭവിച്ചതിനു തിരിച്ചു നിങ്ങളെ കൊല്ലണം എന്നായിരുന്നു ആദ്യം എന്റെ മനസ്സിൽ ,എന്നാൽ നീ എന്നെ മാറ്റി- നിന്റെ ഈ ഏകാന്തവാസം അതിനേക്കാൾ വലിയ ശിക്ഷ അല്ല മരണം എന്ന് എനിക്ക് തോന്നി.
നമ്മൾ സ്നേഹിക്കുന്ന ഒരാൾ നഷ്ടപ്പെട്ടാൽ അയാൾക്ക് വേണ്ടി മരണം വരെ കാത്തിരിക്കുകയല്ല വേണ്ടത് പകരം അയാളെ കണ്ടുപിടിക്കുകയാണ് വേണ്ടത് ,നിനക്ക് ഒരുപക്ഷെ തെറ്റിപോയതു അവിടെയാണ് നീ അവളെ കണ്ടു പിടിക്കുന്നതിനു പകരം കാത്തിരുന്നു.
ഒരു പക്ഷെ നിന്റെ അച്ഛൻ നിന്നോട് പറയും എന്ന് ഞാൻ കരുതി അദ്ദേഹം എന്നെ കണ്ടുപിടിച്ച കാര്യം ,ചിലപ്പോൾ നീ അദ്ദേഹത്തോട് സംസാരിക്കാൻ തയ്യാറാകാത്തത്കൊണ്ടാകും വിട്ടുപോയത് ."
ഞാൻ പെട്ടന്ന് വാതിൽ തുറന്നു പുറത്തേക്കിറങ്ങി നോക്കിയപ്പോൾ വീടാകെ പൊടിപിടിച്ചു കിടക്കുന്നു .ആൾ പെരുമാറ്റമില്ലാത്ത ഒരു വീടിന്റെ എല്ലാ ഭംഗിയും അപ്പോൾ അതിനുണ്ടായിരുന്നു ,ഞാൻ അച്ഛന്റെ മുറിയിൽ ചെന്നു അച്ഛനെ നോക്കി പക്ഷെ അവിടെയും ആൾ പെരുമാറ്റത്തിന്റെ ഒരു സൂചനയും എനിക്ക് കിട്ടിയില്ല ,എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ ഇരുന്നു ,
ഇങ്ങനെ ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല പുറത്തേക്കിറങ്ങണം അച്ഛനെവിടെ എന്ന് നോക്കണം അന്നയെ കണ്ടുപിടിക്കണം
പുറത്തേക്കിറങ്ങി ഞാൻ വഴിയിൽ കണ്ട ഒരാളെ വിളിച്ചു ,
അദ്ദേഹത്തോട് ഞാൻ അച്ഛനെ കുറിച്ച് അന്നേഷിച്ചു ,ഞാൻ എന്ത് കേൾക്കരുതെന്നു കരുതിയോ അത് തന്നെ കേൾക്കേണ്ടി വന്നു ....
അപ്പോൾ ഇത്രെയും കാലം എനിക്ക് ഭക്ഷണവും ആ കത്തും എന്റെ മുറിയിൽ ഇട്ടതു ആരാണ് എന്ന ചോദ്യം അപ്പോഴേക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു .ഞാൻ ആ കത്ത് വീണ്ടും മുറിയിൽ ചെന്ന് എടുത്തു നോക്കി...
അത്ഭുതം എന്ന് പറയട്ടെ ആ കത്തിന്റെ ഉള്ളിൽ മുന്നേ എഴുതിയതൊക്കെ പാടെ മാഞ്ഞു പോയി പകരം മറ്റൊന്ന് തെളിഞ്ഞ് വന്നിരിക്കുന്നു. മുന്നേ വന്നിരുന്ന കത്തുകളിൽ എഴുതിയത് പോലെ .....
"find lilly".
ഇതേ സമയം മറ്റൊരിടത്തു !
ലില്ലി പൂക്കളാൽ കാടുപിടിച്ച ഒരിടത്തു ഒരു റോസാപ്പൂ വെച്ചു കൊണ്ട് അവൻ പറഞ്ഞു
ഓരോ കർമ്മവും അതിന്റെ ഉദ്ദേശ്യശുദ്ധിയാനുസരിചാണ് സ്വീകരിക്കപെടുന്നത്
ഞാൻ ചെയ്ത കർമ്മം അതിന്റെ ഉദ്ദേശ്യശുദ്ധി നോക്കുമ്പോൾ തെറ്റല്ല... നീ അതിനെ സ്വീകരിക്കും എന്നു ഞാൻ കരുതുന്നു...
നീ എനിക്ക് വേണ്ടി ഒന്നു മാത്രം ചെയ്യണം അവൻ തേടി വരുന്നത് വരെ ഇവളെ നീ നോക്കണം
പാവം ഉറങ്ങുകയാണ് .