MORNING DREAMS / DAY 3

Day 3 

ഞാൻ കാണുന്ന സ്വപ്നങ്ങൾ ചിലപ്പോളൊക്കെ  എന്റെ ജീവിതവും ആയി ബന്ധപെടാറുണ്ട് ഞാൻ ഇന്നലെ കണ്ടതുപോലെ തന്നെ അതിന്റെ ഭംഗി ഒട്ടും ചോർന്നുപോകാതെ  അവൾ‌ അത് യാഥാർത്ഥ്യമാക്കി
" ടാ.... - നിന്നിൽ നിന്നും ഇങ്ങനെ ഒരു സർപ്രെസ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല " . അന്നും അവളിതു പോലെ അത്ഭുതപെട്ടിരുന്നു . എനിക്കറിയാമായിരുന്നു അവൾക്കിതു ഒരുപാട് ഇഷ്ടപെടുമെന്നു . 
അവൾ എന്നും അവശ്യപെടുന്ന പോലെ ഇന്നും ചോദിച്ചു " നിന്റെ ശബ്ദം എനിക്കൊന്ന് കേൾക്കണം, ഞാൻ  വിളിച്ചാൽ നീ ഫോൺ എടുക്കുമില്ല ഓഡിയോ ആയി അയക്കത്തും ഇല്ല നീ .. ,ഇനി ഞാൻ വിളിച്ചിട്ട് നീ എടുത്തിലേൽ പിന്നെ ഞാൻ നിന്നെ  വിളിക്കത്തും ഇല്ല ഇങ്ങനെ മെസേജ് അയക്കത്തും ഇല്ല ഓർത്തോ ......!
"എടീ ..... കുരിപ്പേ... ഞാനിപ്പോൾ ക്ലാസില്ല. 
ദയവു ചെയ്തു വിളിക്കല്ലേ ..."
"'എന്തൂട്ട് ക്ലാസ്സ്  നീ ഇതു കുറേ ആയലോ പഠിക്കണേ ... കഴിഞ്ഞില്ലേ ഇതുവരെ ആയിട്ടും   " . 
"ഇത്രേo കാലം പഠിച്ചിട്ട് പെട്ടന്നു നിർത്തിയപ്പോൾ എന്തോ പോലെ അപ്പോ പിന്നെ വീണ്ടും പഠിക്കാനു വെച്ചു. " 
" ആഹ്‌ നന്നായി..." 
"അപ്പോ ശരി നാളെ കാണാം ഹാപ്പി ബർത്ത്ഡേ "
"പിന്നെ ഇതുപോലെ എനിക്ക് വേറെ ഒരു ഫോട്ടോ കൂടെ വരച്ചു തരുമോ നീ....."
" അതിനെന്താ വരചേരാലോ..."
" ശരിക്കും" .!
" പിന്നല്ല.. അടുത്ത് പിറന്നാളിന് ഇതിനെക്കാളും സൂപ്പർ ആയിട്ട് വരച്ചു തരാട്ടാ.... അപ്പോ ബൈ "
" പോടാ.... പട്ടി..." 
" ഭൂ ഹ ഹ   " .


Popular Posts