morning dreams / DAY 2
Day 2
ഇന്നലത്തെതിനു വിപരീതം ആയിരുന്നു ഇന്ന് കാരണം ഇന്ന് സ്വപ്നം കണ്ടത് അവളായിരുന്നു .
എന്നാലും ഇത്തരം കല്ലുവച്ചൊരു നുണ എന്തിന് പറഞ്ഞെന്ന് ഏത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല ...
വർഷങ്ങൾക്കു ശേഷം എങ്ങനെയാണ് ഒരു കാരണവുമില്ലാതെ ഒന്ന് തുടങ്ങുക ചിലപ്പോൾ അതു തന്നെയായിരിക്കും കാരണം .ഒരുപാട് നേരം അങ്ങനെ സംസാരിച്ചിരുന്നു ... സാധാരണ അങ്ങനെയൊന്ന് ഉണ്ടാകാറില്ല . എന്തൊക്കെയോ പറഞ്ഞു ഞാൻ അത് കേട്ടു നിന്നു, ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു-മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ജീവിക്കണം എന്ന്.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി തനിക്ക് പ്രിയപ്പെട്ടതായരുന്ന പലതും ഇന്നിപ്പോൾ എനിക്ക് കൈഎത്തി പിടിക്കുന്നതിനേക്കൾ അകലത്തിലാണ് ഞാനിനി ഏത്ര തന്നെ ശ്രമിച്ചാലും കിട്ടാൻ പോകുന്നില്ല എന്ന ഉറപ്പ് എനിക്കിപ്പോൾ ഉണ്ട് എങ്കിലും ഞാൻ ശ്രമിക്കുകയാണ് .
"ചിലപ്പോൾ ഞാൻ ഒറ്റപ്പെട്ടു പോയാൽ നീ കൂടെ ഉണ്ടാകുമോ എന്നറിയാൻ ആണ് ഞാനിപ്പോൾ വന്നത് . "
"നീ എന്താ ഒന്നും മിണ്ടാത്തത് ..."
"ഞാനെന്തു പറയാനണ് അന്നും നീ ഇതു തന്നെയാണ് പറഞ്ഞത് അപ്പോൾ പറഞ്ഞ മറുപടി തന്നെയാണ് എനിക്കിപ്പഴും നിന്നോട് പറയാൻ ഉള്ളത്" .